അമ്മയുടെയും ചേച്ചിയുടെയും കായിക പാതയിൽ സ്വർണ മികവോടെ അവന്തിക

ഇടുക്കി കുമാരമംഗലം എംകെഎൻഎംഎച്ച് സ്കൂൾ വിദ്യാർത്ഥിനിയായ അവന്തിക 33.94 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് സ്വർണ്ണം ഉറപ്പിച്ചത്

New Update
avanthika

തിരുവനന്തപുരം: സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അവന്തിക കെ എസ്.

Advertisment

 മകളുടെ പ്രകടനം കണ്ട മുൻ കായിക താരവും കായിക അധ്യാപികയുമായ അവന്തികയുടെ അമ്മ മിനിജയ്ക്കാകട്ടെ സാഫല്യത്തിന്റെ നിമിഷവും.

A1

ഇടുക്കി കുമാരമംഗലം എംകെഎൻഎംഎച്ച്  സ്കൂൾ വിദ്യാർത്ഥിനിയായ അവന്തിക 33.94 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ്  സ്വർണ്ണം ഉറപ്പിച്ചത്. 

പ്ലസ് വണ്ണിന് പഠിക്കുന്ന ഇടുക്കി മടക്കത്താനം സ്വദേശിയായ അവന്തിക ഒമ്പതാം ക്ലാസ്സ്‌ മുതലാണ് പരിശീലനം ആരംഭിച്ചത്. ബേബി ഫ്രാൻസിസ് ആണ് കോച്ച്. 

games-meet

മിനിജ 1991-1992 കാലഘട്ടത്തിൽ 100 മീറ്റർ ഹഡിൽസിൽ ദേശീയ സ്കൂൾ തലത്തിൽ മത്സരിച്ചുണ്ട്. കായിക അധ്യാപികയായ അവർ നിലവിൽ എറണാകുളം എസ്എസ്കെയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു.  അച്ഛൻ സുനിൽ കുമാർ റിട്ട. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ. അവന്തികയുടെ ചേച്ചി അനാർക്കലിയും ഹൈജമ്പ് ഇനത്തിൽ സംസ്ഥാന സ്കൂൾ തലത്തിൽ മത്സരിച്ചിട്ടുണ്ട്. 

33.79 മീറ്റർ ജാവലിൻ എറിഞ്ഞ പാലക്കാട് കോട്ടായി‌ ജിഎച്ച്എസ്എസ്സിലെ അഭിന സി ആർ രണ്ടാം സ്ഥാനവും 31.69 മീറ്റർ എറിഞ്ഞ കോഴിക്കോട് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസ്സിലെ ഇവാന റോസ് സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisment