'അത് എന്റെ രക്തത്തിലുള്ളത്' ! പാകിസ്ഥാനെതിരായ പോരാട്ടവീര്യത്തെക്കുറിച്ച് കിടിലന്‍ മറുപടിയുമായി മുഹമ്മദ് ഷമി

പാകിസ്ഥാനെതിരെ പലപ്പോഴായി മികച്ച പ്രകടനം താരം പുറത്തെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താരം അടുത്തിടെ നടത്തിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. പാകിസ്ഥാനെ തകര്‍ക്കുന്നത് തന്റെ രക്തത്തിലുള്ളതാണെന്നായിരുന്നു ഷമിയുടെ മറുപടി.

New Update
shami

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ കാലിടറിയെങ്കിലും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. വെറും ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനമായിരുന്നു ഇതില്‍ ശ്രദ്ധേയം. പരിക്കിനെ തുടര്‍ന്ന് താരം ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. നിലവില്‍ തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് ഷമി.

Advertisment