അത് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ! അദ്ദേഹത്തിന് അത് സാധിക്കുമെന്ന് അറിയാമായിരുന്നു; സഞ്ജുവിനെ പുകഴ്ത്തി ശശി തരൂര്‍

ടി20യിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് ശശി തരൂര്‍

New Update
tharoor sanju

തിരുവനന്തപുരം: ടി20യിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. സഞ്ജുവിന്റെ പ്രകടനം നേരിട്ട് കാണാനാകാത്തതിന്റെ നിരാശയും തരൂര്‍ പങ്കുവച്ചു.

Advertisment

ബംഗ്ലാദേശിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20യിൽ സഞ്ജു സാംസൺ തൻ്റെ തകർപ്പൻ സെഞ്ച്വറി അടിച്ചു കൊണ്ടിരിക്കുമ്പോൾ, താന്‍ മണ്ഡലത്തിലെ വിവിധ പരിപാടികളിലായിരുന്നുവെന്നത് നിര്‍ഭാഗ്യകരമായി പോയെന്ന് തരൂര്‍ പറഞ്ഞു.

''ഇത് തത്സമയം കാണാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. സഞ്ജുവിന് ഇത് സാധിക്കുമെന്ന് അറിയാമായിരുന്നു. സഞ്ജുവിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാം ടി20 സെഞ്ചുറി. തുടരുക സഞ്ജു''-തരൂര്‍ പറഞ്ഞു.

Advertisment