തമിഴ്നാട്ടുകാർ പറയുന്ന ഞണ്ടിന്റെ കഥ അറിയാമോ, സഞ്ജുവിനെ കെസിഎ ചതിച്ചുവെന്ന് ശശി തരൂർ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
sanju sasi

ചെന്നൈ : തമിഴർ പറയുന്ന "നണ്ടിന്റെ" കഥ കേട്ടിട്ടു ണ്ടോ? കഥ മലയാളികളെപ്പറ്റിയാണ്....തൂത്തുക്കുടി സ്വദേശിയായ  സ്റ്റാലിൻ 2007ൽ ദുർഗാപൂരിൽ വച്ച്  പറഞ്ഞ കഥയാണ്.. 

Advertisment

കഥ ഇങ്ങനെ-


അമേരിക്കയുടെ ആഗ്രഹപ്രകാരം ഓരോ ഇന്ത്യൻ സംസ്ഥാനത്തുനിന്നും 25 ഞണ്ടുകളെവീതം അവിടേക്ക് കയറ്റി അയച്ചു.

അവിടെയെത്തിയശേഷം പാക്കറ്റുകളെല്ലാം ഒരു ദിവസത്തേക്ക് തുറന്നുവച്ചു.


പിറ്റേദിവസം നോക്കിയപ്പോൾ മിക്ക പായ്ക്കറ്റുകളി ൽനിന്നും ഞണ്ടുകൾ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു.

എന്നാൽ കേരളത്തിൽ നിന്നുള്ള പായ്ക്കറ്റിൽ ഒന്നു പോലും പുറത്തുപോകാതെ 25 ഞണ്ടുകളും ക്ര്യത്യമായുണ്ടായിരുന്നു.

അതേപ്പറ്റിയുള്ള വിശദീകരണം ആരാഞ്ഞ സായി പ്പിനോട് പായ്ക്കറ്റ് തയ്യറാക്കിയ ഇന്ത്യക്കാരൻ തന്നെ യാണ് മറുപടി നൽകിയത്.

കേരളത്തിൽ നിന്നുള്ള ഞണ്ടുകളിൽ ഏതെങ്കിലും ഒന്ന് പായ്‌ക്കറ്റിനു മുകളിൽക്കയറി രക്ഷപെടാൻ ശ്രമി ച്ചാൽ മറ്റെല്ലാവരും കൂടി അതിനെ വലിച്ചു താഴെയിടും.

 അതുകൊണ്ടാണ് കേരളത്തിലെ പായ്ക്കറ്റിൽ ഒന്നു പോലും കുറയാതിരുന്നത്.

മലയാളികളുടെ പൊതുവായ സ്വഭാവം എന്ന നിലയിൽ തമിഴർ പലരും സ്ഥിരം പറയാറുള്ളതാണ് ഈ "നണ്ടി" ന്റെ കഥ. കഴിവുള്ളവരെ അസൂയ മൂലം ഇകഴ്ത്തുന്ന ശീലത്തി ലും ആദരിക്കേണ്ടവരെ അപമാനിക്കുന്ന രീതിയും  പുത്തരിയല്ല.


ദേശീയ- അന്താരാഷ്ട്ര നിലവാരത്തിൽ തൻ്റെ പ്രതിഭയിലൂടെ കഴിവ് തെളിയിച്ച സഞ്ജുവിനെ, വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ല എന്ന കാരണത്താൽ ടീം സെലക്ഷനിൽ കെ. സിഎ പാരവച്ചത് ശരിയായില്ല.


രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ കഴിഞ്ഞ 10 വർഷമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട്.

B

ഒട്ടും ഫോമിലലാത്ത  ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് കരുതിക്കൂട്ടിയാണ്. മുന്നോട്ടുള്ള അയാളുടെ പ്രയാണത്തിൽ ഇനി ഫോം ഒരു തടസ്സമല്ല. ഇതൊക്കെ നമ്മൾ മലയാളികൾ കാണണം,അറിയണം.


ഇപ്പോൾ സഞ്ജുവിനെ ഒതുക്കാൻ തക്കം പാർത്തിരുന്ന ബിസിസിഐ ,സഞ്ജുവിനെപ്പറ്റിയുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നുവത്രേ .


 ഒരു പക്ഷേ അതുവഴി സഞ്ജു സാംസണ് വിലക്കേർപ്പെടുത്താനും ക്രിക്കറ്റിൽ നിന്നുതന്നെ മാറ്റി നിർത്താനുമാകില്ല എന്നാരുകണ്ടു ?

sanju duleep


ബിസിസിഐ യും തമിഴർ പറഞ്ഞുനടക്കുന്ന ഈ "നണ്ടു" കഥ അറിഞ്ഞുവോ ആവോ ?

Advertisment