/sathyam/media/media_files/HugB6E04pKhhZCbkS1FZ.jpg)
ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററെന്ന് വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാൻ. ഏകദിനത്തിലെ തന്റെ സ്വപ്‌ന ഇലവനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ധവാൻ ഇക്കാര്യം പറഞ്ഞത്. ഓഗസ്‌റ്റ് 30 മുതൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കാനിരിക്കെയാണ് ധവാന്റെ അഭിപ്രായപ്രകടനം പുറത്തുവന്നിരിക്കുന്നത്.
ഐസിസി റിവ്യൂവിൽ സംസാരിച്ച ധവാൻ, കോഹ്‌ലിയെ തന്റെ സ്വപ്‌ന ഏകദിന ഇലവനിൽ ഉൾക്കൊള്ളിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെയും ധവാൻ ഈ ഇലവനിലേക്ക് തിരഞ്ഞെടുത്തു. വലിയ വേദിയിൽ സ്വയം തെളിയിച്ച കളിക്കാരനാണ് രോഹിത് ശർമ്മയെന്ന് ധവാൻ പറഞ്ഞു.
ഏകദിന, ടി20 ഫോർമാറ്റുകളിലായി 21 മത്സരങ്ങളിൽ നിന്ന് 1042 റൺസ് നേടിയ കോഹ്‌ലി ഏഷ്യാ കപ്പുകളിൽ ഇന്ത്യയുടെ വലിയ റൺസ് സ്‌കോററാണ്. ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്‌റ്റാർക്കിനെയും റാഷിദ് ഖാനെയും ധവാൻ തന്റെ ഇലവനിൽ തിരഞ്ഞെടുത്തു. വരാനിരിക്കുന്ന ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ സ്‌പിന്നർ വളരെയധികം സ്വാധീനം ചെലുത്തുമെന്നും ധാരാളം വിക്കറ്റുകൾ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വലംകൈയ്യൻ പേസറായ സ്‌റ്റാർക്കിനൊപ്പം ഏകദിന ഇലവനിൽ പങ്കാളിയാക്കാൻ ദക്ഷിണാഫ്രിക്കയുടെ ഇടംകൈയ്യൻ പേസർ കഗിസോ റബാഡയെയാണ് ധവാൻ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കായി 89 ഏകദിനങ്ങളിൽ നിന്ന് 137 വിക്കറ്റ് വീഴ്ത്തിയ റബാഡ ഐപിഎല്ലിൽ ധവാനൊപ്പം പഞ്ചാബ് കിംഗ്‌സ് ടീമിലാണ് കളിക്കുന്നത്. 2023ലെ ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെപ്റ്റംബർ രണ്ടിന് കാൻഡിയിലെ പല്ലേക്കെലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.