Advertisment

ബിസിസിഐയുടെ വിരട്ടലേറ്റു ! രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെന്ന് ശ്രേയസ് അയ്യര്‍; താരം 'യു ടേണ്‍' എടുത്തത് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന തിരിച്ചറിവില്‍ ?

നേരത്തെ നടുവേദനയാണെന്ന് പറഞ്ഞ് താരം രഞ്ജി ട്രോഫിയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ ശ്രേയസിന് പുതിയ പരിക്കുകളില്ലെന്ന് എന്‍സിഎ ബിസിസിഐക്ക് റിപ്പോര്‍ട്ട് കൊടുത്തത് താരത്തിന് തിരിച്ചടിയായിരുന്നു.

New Update
shreyas iyer

മുംബൈ: രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുംബൈയ്ക്കു വേണ്ടി ശ്രേയസ് അയ്യര്‍ കളിച്ചേക്കും. സെമിയില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് അയ്യര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

നേരത്തെ നടുവേദനയാണെന്ന് പറഞ്ഞ് താരം രഞ്ജി ട്രോഫിയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ ശ്രേയസിന് പുതിയ പരിക്കുകളില്ലെന്ന് എന്‍സിഎ ബിസിസിഐക്ക് റിപ്പോര്‍ട്ട് കൊടുത്തത് താരത്തിന് തിരിച്ചടിയായിരുന്നു.

ടെസ്റ്റില്‍ നിന്ന് ശ്രേയസ് പിന്‍മാറിയത് ഐപിഎല്ലിനു വേണ്ടിയുള്ള തയ്യാറെടുപ്പിനാണെന്ന് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ശ്രേയസ് സന്നദ്ധത അറിയിച്ചത്.

Advertisment