Advertisment

ഇത് ശരിയല്ല, മൂന്നാം നമ്പര്‍ അനുയോജ്യമല്ല ! ശുഭ്മന്‍ ഗില്‍ ഓപ്പണറായി ഇറങ്ങാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് പിതാവ്‌

ഗില്‍ ഓപ്പണ്‍ ചെയ്യുന്നത് തുടരണമായിരുന്നുവെന്നും, സ്ഥാനമാറ്റം ശരിയായില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഡ്രസിംഗ് റൂമില്‍ കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

New Update
shubman gill

മൊഹാലി: കഴിഞ്ഞ കുറച്ചു ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയുമാണ് ഓപ്പണ്‍ ചെയ്തിരുന്നത്. സ്ഥിരതയോടെ കളിക്കുന്ന ജയ്‌സ്വാള്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചതോടെ, ശുഭ്മാന്‍ ഗില്ലിന് മൂന്നാം നമ്പറിലേക്ക് മാറേണ്ടി വന്നു. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം ഗില്‍ മൂന്നാം നമ്പറിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ ഗില്ലിന്റെ ഈ സ്ഥാനമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പിതാവ് ലഖ്‌വിന്ദര്‍ സിംഗ് രംഗത്തെത്തി. 

ഗില്‍ ഓപ്പണ്‍ ചെയ്യുന്നത് തുടരണമായിരുന്നുവെന്നും, സ്ഥാനമാറ്റം ശരിയായില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഡ്രസിംഗ് റൂമില്‍ കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിരോധ ക്രിക്കറ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെപ്പോലുള്ള താരങ്ങള്‍ക്കാണ് ഇത് (മൂന്നാം നമ്പര്‍ സ്ഥാനം) അഭികാമ്യം. ഗില്‍ ഫോമിലേക്ക് തിരികെയെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment