New Update
/sathyam/media/media_files/ffUAtxq43JPy5IOWEO18.webp)
ലണ്ടൻ: മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗം തെളിയിക്കപ്പെട്ടതോടെയാണ് വനിതാ താരത്തിന് നാല് വർഷം വിലക്കേർപ്പെടുത്തിയത്.
Advertisment
2022 യുഎസ് ഓപ്പൺ സമയത്ത് ശേഖരിച്ച സാംപിളിൽ, റോക്സാഡസ്റ്റാറ്റ് എന്ന നിരോധിത വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നടപടി. മറ്റൊരു നിരോധിത രാസവസ്തുവും ഇതേ കാലയളവിൽ താരം ഉപയോഗിച്ചതായി ടെന്നീസ് ആന്റി ഡോപിംഗ് പ്രോഗ്രാം അധികൃതർ കണ്ടെത്തി.
ഒക്ടോബർ 2022 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഹാലെപിനെ സസ്പെൻഡ് ചെയ്തത്. ഈ നടപടി പ്രകാരം 2026 ഒക്ടോബറിൽ, തന്റെ 35-ാം വയസിൽ മാത്രമാകും താരത്തിന് കോർട്ടിലേക്ക് മടങ്ങിവരാനാവുക.