തിരുവനന്തപുരം: പോണ്ടിച്ചേരിൽ വെച്ച് നടന്ന 21 മത് സീനിയർ സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ കിരീടം നേടി.
ഗ്രാന്റ് ഫൈനലിൽ തെലുങ്കാനയെ 3-2 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ കിരീടം നേടിയത്. പുരുഷ വിഭാഗത്തിൽ ആന്ധ്രാ പ്രദേശിനോട് 2-3 ന് പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടി.
/sathyam/media/media_files/2025/01/13/nVV1j8P3yJvVj3uwlvQx.jpg)
ചാമ്പ്യൻഷിപ്പിലെ മികച്ച വനിതാ താരമായി അഞ്ചലി പി ( വയനാട്)യും, പുരുഷ വിഭാഗത്തിൽ അക്ഷയ് രാജ് ( തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.
സ്വരൂപ് ആർ ( പാലക്കാട് ) വനിതാ ടീമിന്റേയും, കുഞ്ഞുമാൻ പി ബി ( പത്തനംതിട്ട ) പുരുഷ ടീമിന്റേയും കോച്ചുമായിരുന്നു.