മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റത് ഗൗരവതരമായെടുത്ത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ടീമിലെ ചില സീനിയര്‍ താരങ്ങളുടെ ഭാവി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഘട്ടം തുടങ്ങുന്നതിന് മുമ്പ് ടീമില്‍ അഴിച്ചുപണി നടത്തുകയാണ് ലക്ഷ്യം.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ടീമിലെ സീനിയേഴ്‌സ്. രോഹിതും, കോഹ്ലിയും തീര്‍ത്തും നിരാശജനകമായപ്രകടനമാണ് പുറത്തെടുക്കുന്നത്.
ബിസിസിസിഐ, സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ തമ്മില്‍ അനൗപചാരിക ചർച്ച നടന്നേക്കും.
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് സൂപ്പര്‍ സീനിയര്‍മാരും ഉണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.