പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 434 റണ്‍സ് ലീഡ് ചെയ്യുകയാണ്.
ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 161 റണ്‍സില്‍ ഔട്ടായെങ്കിലും ജയ്‌സ്വാള്‍ പകര്‍ന്ന ആത്മവിശ്വാസം ഏറ്റെടുത്ത് സൂപ്പര്‍ താരം വിരാട് കോഹ് ലി ടീമിനെ ശക്തമായ നിലയിലേക്ക് നയിക്കുകയാണ്.