ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ് ഇരുവരും സ്വാഗതം ചെയ്യുന്നത്. 2018ൽ ഇരുവർക്കും സമെയ്റയെന്ന പേരിൽ പെൺകുട്ടി പിറന്നിരുന്നു.
റിതികയുടെ പ്രസവത്തിന് മുന്നോടിയായി രോഹിത് ക്രിക്കറ്റിൽ നിന്നും താൽക്കാലിക ഇടവേളയെടുത്തിരുന്നു. ഇതുമൂലം ബോർഡർ-ഗവാസ്കർ ട്രോഫിയുടെ പരിശീലന സെഷനിൽ രോഹിതിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. റിതിക ഗർഭിണിയായ വിവരം ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല.