/sathyam/media/media_files/jvgw75bJfnc9lgvWGa0W.jpg)
ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രക്ക് അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അങ്കദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. ഇരുവരുടെയും ആദ്യകൺമണിയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ കാര്യം താരം അറിയിച്ചത്. കുഞ്ഞിനെ വരവേൽക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയിൽ നിന്ന് മുംബൈയിലേയ്‌ക്ക് മടങ്ങിയിരുന്നു.
നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്‌ക്ക് പകരം ഷമിയെ ടീമിലേയ്‌ക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിലേയ്‌ക്ക് കടക്കാനായാൽ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അയർലൻഡ് പര്യടനത്തിലൂടെ ബുമ്ര ഇന്ത്യൻ ടീമിലേയ്‌ക്ക് തിരിച്ചെത്തുന്നത്. മടങ്ങി വരവിൽ അയർലഡിന്റെ 2 വിക്കറ്റുകളും ആദ്യ ഓവറിൽ തന്നെ താരം സ്വന്തമാക്കി. ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ബൗളിംഗിന് അവസരം ലഭിച്ചില്ലെങ്കിലും ബാറ്റിംഗിൽ 14 പന്തിൽ നിന്ന് 16 റൺസ് നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us