New Update
/sathyam/media/media_files/EO6K71hSd4dLEPf6BVc1.png)
ധരംശാല: ഏകദിന ലോകകപ്പിൽ വീണ്ടും അട്ടിമറി. ഇത്തവണ വീണത് ദക്ഷിണാഫ്രിക്ക. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 38 റണ്‍സിനായിരുന്നു നെതർലന്‍ഡ്സിന്‍റെ വിജയം.
Advertisment
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സിലൊതുങ്ങി.
സ്കോര്‍:
നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207ന് ഓള്‍ ഔട്ട്.
ലോകകപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോല്‍വിയാണിത്.