New Update
/sathyam/media/media_files/LZG8bBkBDnpvN1uIwRgh.jpg)
ഹോക്കിയിൽ ഇതിഹാസം രചിച്ച ഇന്ത്യൻ ടീം സ്വർണ്ണമെഡൽ നേട്ടത്തോടെ 2024 പാരീസ് ഒളിംപിക്സ് മത്സരത്തിലേക്ക് നേരിട്ട് എൻട്രി കരസ്ഥമാക്കിയിരിക്കുന്നു.
Advertisment
എതിർ ഗോൾപോസ്റ്റുകളിലേക്ക് ഇരച്ചുകയറി ഗോൾമഴതീർക്കുന്ന അത്യുഗ്രൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്. കേരളത്തിന്റെ പി.ആർ ശ്രീജേഷായിരുന്നു ഫൈനലിൽ ഇന്ത്യയുടെ ഗോൾകീപ്പർ.
ഏഷ്യൻ ഗെയിംസിൽ 100 മെഡൽ എന്ന ലക്ഷ്യവുമായി യാത്രയായ ഇന്ത്യൻ കായികനിര ഇപ്പോൾ അതിനു തൊട്ടരികെയാണ്. 22 ഗോൾഡ്, 34 വെള്ളി, 39 വെങ്കലം ഉൾപ്പെടെ ആകെ 95 മെഡലുകൾ.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇത്തവണ കാണാനായത്.