ചൈനീസ് ടോപ് സീഡ് താരത്തെ തകര്‍ത്തു; പിവി സിന്ധു സെമിയില്‍

New Update
024-05_9162cc69-e0ee-49e7-98fc-67366d52c08d_GOU7YquXcAAeqqQ.jpg

മലായ്: ടോപ് സീഡും ലോക ആറാം നമ്പര്‍ താരവുമായ ചൈനയുടെ ഹാന്‍ യുവിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ പിവി സിന്ധു. മലേഷ്യന്‍ മാസ്റ്റേഴ്‌സ് പോരാട്ടത്തില്‍ സിന്ധു സെമിയിലേക്ക് മുന്നേറി.

ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തിനെതിരെ പൊരുതി വിജയം പിടിക്കുകയായിരുന്നു. ആദ്യ സെറ്റ് നേടിയ സിന്ധുവിനു രണ്ടാം സെറ്റ് കൈവിടേണ്ടി വന്നു. മൂന്നാം സെറ്റില്‍ തിരിച്ചെത്തിയാണ് കിരീടം നേടിയത്. സ്‌കോര്‍: 21-13, 14-21, 21-12.

2022നു ശേഷം സിന്ധുവിനു പിന്നീട് ഒരു ബിഡബ്ല്യുഎഫ് കിരീടമൊന്നും നേടാന്‍ സാധിച്ചിട്ടില്ല. സിങ്കപ്പുര്‍ ഓപ്പണാണ് അവസാനമായി നേടിയത്. കരിയറില്‍ മോശം ഫോമിലൂടെ കടന്നു പോകുകയായിരുന്ന താരത്തിനു ഈ ജയവും സെമി പ്രവേശവും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Advertisment