New Update
/sathyam/media/media_files/2024/11/03/sdIKHLmNo0qRFNAvxk0L.jpg)
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. രാത്രി 7.30ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം നടക്കുക. ഇരുടീമിനും നിര്‍ണായകമാണ് ഇന്നത്തെ കളി.
Advertisment
കഴിഞ്ഞ ആറു മത്സരങ്ങളില്‍ രണ്ടുവീതം ജയവും തോല്‍വിയും സമനിലയുമായി എട്ടുപോയിന്‍റോടെ ഒന്‍പതാം സ്ഥാനത്താണ് മഞ്ഞപ്പട. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ സ്ഥിതി വളരെ പരിതാപകരമാണ്.
അഞ്ച് മത്സരങ്ങളില്‍ ഒരു ജയമാത്രമാണുള്ളത്. മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ്.നിക്കോസ് കരെലിസ്-ലാലിയൻ സുവാല ചാങ്‌തെ-വിക്രം സിങ് ത്രയമാണ് മുംബൈയുടെ ആക്രമണത്തിലെ കരുത്ത്.