ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് സെഞ്ചൂറിയനിലാണ് മത്സരം. നാലുമത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ ആണ്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചപ്പോൾ രണ്ടാം കളിയിൽ മൂന്നു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ കളിയിൽ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു .സെഞ്ചുറിയനിലും പേസ് അനുകൂല പിച്ചാണ്. ബൗൺസുണ്ടാകും. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും.