ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഐഎസ്എൽ പതിനൊന്നാം സീസൺ ജയത്തോടെ തുടങ്ങാൻ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
പുതിയ പരിശീലകൻ മികായേൽ സ്റ്റാറെക്ക് കീഴിൽ അവസാന വട്ട പരിശീലനവും പൂർത്തിയാക്കി. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടിക്കൊടുക്കാൻ സ്റ്റാറെയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇത്തവണ കടവും കലിപ്പുമെല്ലാം തീർക്കാൻ ഉറച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ്.