സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; കളി കാണാൻ ലൂണയും

New Update
1410585-kerala-blasters-practice.webp

കൊച്ചി: വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നു. ഐഎസ്എല്ലിലെ തുടക്കകാരായ പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ എവേ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 2-1 പരാജയപ്പെട്ട മഞ്ഞപ്പട നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Advertisment

പഞ്ചാബിനെ കീഴടക്കിയാൽ രണ്ടാം സ്ഥാനത്തേക്കെത്താനാകും. നീണ്ട അവധിക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ അങ്കത്തിനാണ് ടീം ഇറങ്ങുന്നത്. സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്.സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കീഴടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാനം കളിച്ച നാലിൽ മൂന്നിലും തോറ്റിരുന്നു.