New Update
/sathyam/media/media_files/V08CqS6AS38xgUzcCMdY.jpg)
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 87.87 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനം നേടി.
Advertisment
85.97 മീറ്റർ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാമത്. മൂന്നാമത്തെ ശ്രമത്തിലായിരുന്നു നീരജിന്റെ മികച്ച പ്രകടനം. സീസണിൽ ദോഹ, ലോസാന്‍ ഡയമണ്ട് ലീഗിൽ പങ്കെടുത്ത നീരജ് രണ്ടിലും രണ്ടാം സ്ഥാനത്തായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us