മുംബൈ: ന്യുസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ പരാജയം. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡിന് ഇത് ചരിത്ര വിജയം കൂടിയായി.
വാങ്കഡെയിൽ 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടാം ഇന്നിംഗിസിൽ 147 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഋഷഭ് പന്ത് മാത്രമാണ് പോരാടിയത്. 64 റണ്‍സെടുത്ത ഋഷഭ് പന്തിനു പിന്തുണ നൽകാൻ ആർക്കും സാധിച്ചില്ല.
ഋഷഭ് പന്തിനു പുറമേ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയ്ക്കും (11) വാഷിംഗ്ടണ്‍ സുന്ദറിനും (12) മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. യശ്വസി ജയ്സ്വാൾ (5), വിരാട് കോഹ്ലി (1), ശുഭ്മാൻ ഗിൽ (1), സർഫാസ് ഖാൻ (1), രവീന്ദ്ര ജഡേജ (6), ആർ. അശ്വിൻ (8) തുടങ്ങിയവർ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ പതനവും വേഗത്തിലായി.
അജാസ് പട്ടേലാണ് ഇന്ത്യയുടെ ആറ് വിക്കറ്റുകൾ പിഴുതത്. ഗ്ലെൻ ഫിലിപ്പ്സ് മൂന്ന് വിക്കറ്റും വീഴ്ത്തി. മാറ്റ് ഹെൻറിക്ക് ഒരു വിക്കറ്റും ലഭിച്ചു.