Advertisment

എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്ക്കെതിരെ; ഏഷ്യാകപ്പ് കലാശപ്പോര് ഇന്ന്

നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ സൂപ്പർ ഫോറിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കലാശപ്പോരിന് ഇന്നിറങ്ങുന്നത്. എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

New Update
1388784-indi.webp

കൊളംബോ: ഏഷ്യാകപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്നിന് കോളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ സൂപ്പർ ഫോറിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കലാശപ്പോരിന് ഇന്നിറങ്ങുന്നത്. എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

Advertisment

ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു. അതേസമയം, പാകിസ്താനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഏഷ്യാകപ്പ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.

സൂപ്പർഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ്‌ ആറ്‌ റണ്ണിന്‌ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് ശ്രീലങ്കയുമായുള്ള ജയത്തോടെ ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെയും തുടർന്ന് പാകിസ്താനെയും ശ്രീലങ്കയേയും തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ​

asia cup
Advertisment