ഏകദിന ലോകകപ്പ്; ഇന്ത്യയ്ക്ക് ബോളിങ്, ശുഭ്മാൻ ഗിൽ കളിക്കും

ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി

New Update
IND-vs-PAK-Playing-11-toss-result.jpg

ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിങ്ങിനു വിട്ടു. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

Advertisment

അതേസമയം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മികച്ച റെക്കോർഡുള്ള മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉള്‍പ്പെടുത്തിയില്ല. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരാണ് പേസർമാർ

പാകിസ്താനെതിരെ ഇന്ത്യയുടെ പ്ലേയിഗ് ഇലവന്‍: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവന്‍: അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.

sports
Advertisment