New Update
/sathyam/media/media_files/2024/10/17/q3FDSrwQwJwpQviPoxcF.webp)
ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് പിഴുത മാറ്റ് ഹെൻറിയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്കോറാണിത്.
Advertisment
20 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശ്വസ്വി ജയ്സ്വാൾ (13) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. സൂപ്പർ താരം വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവർ സംപൂജ്യരായാണ് മടങ്ങിയത്