Advertisment

'തോറ്റതല്ല, തോല്‍പ്പിച്ചതാണ്'; വിനേഷ് ഫോഗട്ടിന്‍റെ വിരമിക്കലില്‍ ബജ്രങ് പൂനിയ

New Update
1437209-bajrang

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായി ബജ്രങ് പൂനിയ. വിനേഷ് തോറ്റതല്ലെന്നും, തോല്‍പ്പിച്ചതാണെന്നും ഒളിമ്പിക്സ് മെഡല്‍ ജേതാവ് കൂടിയായ പൂനിയ എക്സില്‍ കുറിച്ചു.

Advertisment

'വിനേഷ് നിങ്ങൾ തോറ്റതല്ല, തോൽപ്പിച്ചതാണ്. ഞങ്ങളുടെ മനസ്സുകളിൽ നിങ്ങൾ തന്നെയാണ് ഇപ്പോഴും വിജയി. താങ്കൾ ഇന്ത്യയുടെ മകള്‍ മാത്രമല്ല അഭിമാനം കൂടിയാണ്. വിനേഷിന്റെ വിരമിക്കൽ ട്വീറ്റ് പങ്കുവച്ച് പൂനിയ കുറിച്ചത് ഇങ്ങനെയാണ്.

പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ഇന്ന് പുലര്‍ച്ചെയാണ് തന്‍റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചു.

‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്‌തി 2001-2024 . നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എക്സിൽ വിനേഷ് കുറിച്ചതി​ങ്ങനെയായിരുന്നു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്. പുലർച്ചെയാണ് വിരമിക്കൽ പ്രഖ്യാപനം വിനേഷ് ട്വീറ്റ് ചെയ്തത്.

Advertisment