ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; രോഹിതും കോഹ്‌‌ലിയും ടീമിൽ തിരിച്ചെത്തി

New Update
1e425-e31c-4529-8bb8-707069ce2063_kohli

കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30 ന് തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗൗതം ഗംഭീർ പരിശീലകനായി ചുമതല ഏറ്റെടുത്തതിന് ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്.

ശ്രീലങ്കക്കെതിരായ പോരാട്ടത്തിന് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമിൽ തിരിച്ചെത്തി. അതേസമയം ടീമിന്റെ മൂന്ന് പ്രധാന സീനിയർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. ജസ്പ്രിത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിൽ ഇല്ലാത്തത്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ഇന്ന് നടക്കുമ്പോൾ രണ്ടാം ഏകദിനം ഓഗസ്റ്റ് നാലിനും മൂന്നാം ഏകദിനം ഓഗസ്റ്റ് ഏഴിനും നടക്കും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30 നാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ആരംഭിക്കുക‌. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ട്വന്റി20 പരമ്പര ഇന്ത്യ 3-0 നു ജയിച്ചിരുന്നു.

Advertisment
Advertisment