/sathyam/media/media_files/q0q5IV3aJHaXY8XIP1N4.jpg)
ലോകകപ്പിലെ 18-ാം മത്സരത്തില്‍ പാകിസ്താന്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍വി പിണയുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ വെല്ലുവിളിയാകും. ശ്രീലങ്കയെ തോല്‍പ്പിച്ചു വരുന്ന ഓസ്‌ട്രേലിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യക്കെതിരെ തോല്‍വി മറക്കാനെത്തുന്ന പാകിസ്താന് വെല്ലുവിളികള്‍ ഏറെയാണ്. പനി കാരണം പ്രമുഖ താരങ്ങള്‍ ആദ്യ ഇലവനില്‍ എത്തുമോ എന്നുള്ള കാര്യം സംശയത്തിലാണ്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അത്ര നല്ല ചരിത്രമല്ല പാകിസ്താന് പറയാനുള്ളത്.
ചെറിയ ബൗണ്ടറികളുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വലിയൊരു സ്‌കോറിംഗ് മത്സരമാകും നടക്കുക. പാകിസ്താന് ബാറ്റിംഗിലെ പോരായ്മകള്‍ ഇതുവരെ പരിഹരിക്കാനായിട്ടില്ല. മറുവശത്ത് ശ്രീലങ്കക്കെതിരെ മിക്കവരും ഫോമിലായത് ഓസ്‌ട്രേലിയക്ക് ആശ്വാസമാണ്. ഷഹീന്‍ അഫ്രീദി മുതല്‍ ഹസന്‍ അലിവരെ തല്ലു വാങ്ങുന്നതും സ്പിന്നര്‍മാര്‍ ശരാശരിയില്‍ ഒതുങ്ങുന്നതും പാകിസ്താന് തലവേദനയാണ്. ബാബറും റിസ്വാനും അടങ്ങുന്ന ബാറ്റിംഗ് നിരയും അവസരത്തിനൊത്ത് ഉയരുന്നില്ല.
ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ചോരുന്ന കൈകളാണ് അവരു വിജയം നിശ്ചയിക്കുക. അഞ്ച് തവണ ലോക ജേതാക്കളായ ഓസ്‌ട്രേലിയ പാകിസ്താനെതിരെ കൂടി പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഇരുട്ടിലാകും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ടോസ് വീഴും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നിപ്ലസ് ഹോട്സ്റ്റാറും തത്സമയം കാണാം. ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും.