New Update
/sathyam/media/media_files/lQo40necjrZDqZ9QYg1R.webp)
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് സെമിപ്രവേശനം. നായകൻ ഹർമൻപ്രീത് സിങ്ങ് രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ നേരത്തെ ലീഡ് ആദ്യം ഉറപ്പിച്ചത്. മൂന്നാം ക്വാർട്ടറിൽ ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും ഗോൾ നേടി.