ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്

ആദ്യ മത്സരത്തിലെ തോൽവിയുണ്ടാക്കിയ ഞെട്ടലും ക്ഷീണവും മാറ്റാൻ സന്ദർശകർക്ക് ഇന്ന് ജയിച്ചേ തീരൂ.

New Update
2039389-cricket.webp

ഗയാന: ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചു മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളി ഞായറാഴ്ച നടക്കും. ആദ്യ മത്സരത്തിലെ തോൽവിയുണ്ടാക്കിയ ഞെട്ടലും ക്ഷീണവും മാറ്റാൻ സന്ദർശകർക്ക് ഇന്ന് ജയിച്ചേ തീരൂ. അല്ലാത്തപക്ഷം വിൻഡീസ് പരമ്പര നേട്ടത്തിന്റെ പടിവാതിൽക്കലെത്തും.

Advertisment

ടറൂബയിലെ നാലു റൺസ് പരാജയം ഹാർദിക് പാണ്ഡ്യയെയും സംഘത്തെയും സംബന്ധിച്ച് പഠനവിഷയം കൂടിയായിരുന്നു. ട്വന്റി20യിൽ 150 റൺസ് വലിയ ലക്ഷ്യമല്ലാതിരിക്കെ ഒരു ബൗണ്ടറി അകലത്തിൽ മുട്ടുമടക്കി ടീം. മുൻനിരയിലെ വമ്പന്മാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ വാലറ്റത്തിനും പ്രതീക്ഷ കാക്കാനായില്ല. അരങ്ങേറ്റക്കാരൻ തിലക് വർമയുടെ 39 റൺസ് കൂടി ഇല്ലായിരുന്നെങ്കിൽ കൂടുതൽ പരിതാപകരമായേനെ.

ഐ.പി.എല്ലിലെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലെത്തി‍യ യശസ്വി ജയ്‍സ്വാൾ ടെസ്റ്റ് പരമ്പരയിൽ മിന്നിയിരുന്നു. ആദ്യ ട്വന്റി20 അവസാന ഇലവനിൽ ഇടം ലഭിക്കാതിരുന്ന ജയ്‍സ്വാൾ അവസരം കാത്തിരിപ്പാണ്. താരത്തെ കൊണ്ടുവന്നാൽ ആരെ കരക്കിരുത്തുമെന്നതും വിഷയമാണ്. ഇഷാൻ കിഷനും ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും സഞ്ജു സാംസണും ആദ്യ കളിയിൽ പെട്ടെന്ന് മടങ്ങിയെങ്കിലും വലിയ സംഭാവനകൾ നൽകാൻ കരുത്തുള്ളവരായതിനാൽ പരീക്ഷണങ്ങൾ പിന്നീട് മതിയെന്ന ചിന്തയും ഇന്ത്യൻ ക്യാമ്പിലുണ്ടായേക്കാം.

പേസർമാരിൽ ഉമ്രാൻ മാലിക്കും ആവേഷ് ഖാനുമൊക്കെ പ്രതീക്ഷയോടെ ബെഞ്ചിലുണ്ട്. വെസ്റ്റിൻഡീസിനെ സംബന്ധിച്ച് വിജയത്തോടെ തുടങ്ങാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ്. മൂന്നു രാജ്യങ്ങളിലായാണ് ട്വന്റി20 പരമ്പര നടക്കുന്നത് - ട്രിനിഡാഡ്-ടുബേഗോ, ഗയാന, യു.എസ് എന്നിവിടങ്ങളിൽ.

cricket
Advertisment