/sathyam/media/media_files/2025/11/06/new-project-2-1-2025-11-06-11-53-38.jpg)
പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തഉദ്ദേശിക്കുന്നതായി ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയർ അവസാനിപ്പിക്കുക എന്നത് തനിക്ക വൈകാരികമായ ഒരു വെല്ലുവിളിയാകുമെന്ന് താരം അറിയിച്ചു. വിരമിക്കൽ ഉടനുണ്ടാകുമെന്ന സൂചന നൽകിയ അദ്ദേഹം, ഫുട്‌ബോളിന് ശേഷമുള്ള ജീവിതത്തിനായി താൻ നേരത്തെ തന്നെ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു എന്നും കൂട്ടിച്ചേർത്തു.
ക്ലബ്ബിനും രാജ്യത്തിനുമായി 952 ഗോളുകൾ നേടിയ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന റെക്കോർഡ് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ റൊണാൾഡോയുടെ ഫുട്ബോൾ ജീവിതത്തിലുണ്ട്. 1000 കരിയർ ഗോളുകളിൽ എത്തുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.
പിയേഴ്‌സ് മോർഗൻ അൺസെൻസേർഡ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഈ പോർച്ചുഗീസ് സൂപ്പർതാരം വിരമിക്കൽ സൂചന നൽകിയത്. വിരമിക്കലിന് ശേഷം താൻ കുട്ടികളെ നല്ല രീതിയിൽ വളർത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഉദ്ദേശിക്കുന്നു എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
വിരമിക്കുമ്പോഴുള്ള ആ ഒരു സമ്മർദ്ദത്തെ നേരിടാൻ തനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നത് എങ്കിലും ഫുട്‌ബോൾ മത്സരത്തിൽ ഗോൾ നേടുമ്പോൾ ലഭിക്കുന്ന അഡ്രിനാലിൻ റഷിന് പകരംവെക്കാൻ മറ്റൊന്നിനും കഴിയില്ല, ‘എല്ലാറ്റിനും ഒരു തുടക്കമുണ്ട്, എല്ലാറ്റിനും ഒരു ഒടുക്കമുണ്ട്’ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ താൻ ഇപ്പോഴും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നാണ്. എന്നാൽ, ക്ലബ്ബിന്റെ ഇപ്പോഴത്തെ തകർച്ചയിൽ താൻ ദുഃഖിതനാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us