പ്രീമിയർലീഗിൽ ചെൽസിക്ക് വിജയം; എവർട്ടനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

New Update
1403771-city-chelsea.webp

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ മങ്ങിയ പ്രകടനം നടത്തുന്ന ചെൽസിക്ക് ആശ്വാസവിജയം. ക്രിസ്റ്റൽ പാലസിനെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയത്. ഉക്രൈൻതാരം മുഡ്രിച്(13),പകരക്കാരനായി ഇറങ്ങിയ മഡുവേകെ(89) ഗോൾനേടി. മൈക്കിൽ ഒലീസാണ്(45+1) ക്രിസ്റ്റൽ പാലസിനായി വലകുലുക്കിയത്.

Advertisment

എവർട്ടനെ (3-1)കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മുന്നേറിയത്.എവർട്ടനെ (3-1)കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മുന്നേറിയത്.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ തകർപ്പൻ തിരിച്ചുവരവ്. മികച്ച ലോങ് റേഞ്ചർ ഷോട്ടിലൂടെ ഫിൽ ഫോഡൻ(53) സിറ്റിക്കായി ലക്ഷ്യംകണ്ടു. ജൂലിയൻ അൽവാരസും(64), ബെർണാഡോ സിൽവയും(86) ഗോൾആഘോഷിച്ചു. ജാക്ക് ഹാരിസന്റെ(29)വകയായിരുന്നു എവർട്ടന്റെ ആശ്വാസ ഗോൾ.

മറ്റൊരു മത്സരത്തിൽ ബ്രെന്റ്‌ഫോർഡിനെ വോൾവ്‌സ് തകർത്തെറിഞ്ഞു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വോൾവ്‌സിന്റെ ജയം. നിലവിൽ 18 കളിയിൽ 11 ജയവുമായി 37 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാംസ്ഥാനത്താണ്. 19 കളിയിൽ 25 പോയന്റുമായി ചെൽസി പത്താമതും. 42 പോയന്റുമായി ലിവർപൂളാണ് തലപ്പത്ത്.

Advertisment