/sathyam/media/media_files/KVlC1EHr7j3ZKNSAGtbD.jpg)
കാര്യവട്ടം: കാര്യവട്ടത്ത് ഇന്ന് ട്വന്റി 20 കാർണിവൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. ആദ്യ മത്സരം ത്രില്ലറിനൊടുവിൽ വിജയിച്ചതാണ് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം. ഇനനത്തെ മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചുവരാനാണ് ഓസ്ട്രേലിയയുടെ ശ്രമം. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുക.
റണ്ണൊഴുകുന്ന പിച്ചാണ് കാര്യവട്ടത്ത് തയ്യാറാക്കിയിരിക്കുന്നത്. എങ്കിൽ ആദ്യ മത്സരത്തിന്റേതിന് സമാനമായി വലിയ സ്കോറുകൾ ഇന്നും പ്രതീക്ഷിക്കാം. ആദ്യ മത്സരത്തിൽ വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും. മത്സരത്തിന് മഴ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.