/sathyam/media/media_files/2025/04/17/uPNBZVH6JKdbLypumKoB.webp)
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽനിന്ന് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി.
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂം വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിനു പിന്നാലെയാണ് ബിസിസിഐയുടെ കടുത്ത നടപടി.
പരമ്പരയ്ക്കിടെ ടീമിന്റെ നായകസ്ഥാനത്തിന് ഒരു താരം താത്പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. പരിശീലകന് ഗൗതം ഗംഭീര്‍ സര്‍ഫറാസ് ഖാനെ കുറ്റപ്പെടുത്തിയതായും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം മൂന്ന് വർഷത്തിലധികമായി ടീമിൽ തുടരുന്ന സപ്പോർട്ടിംഗ് സ്റ്റാഫുകളെ പുറത്താക്കാൻ ബിസിസിഐ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.