കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അജിന്‍ക്യ രഹാനെ നയിക്കും. വെങ്കടേഷ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ടീം പുതിയ ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണില്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ഇത്തവണ മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് കോടികള്‍ എറിഞ്ഞ് സ്വന്തമാക്കിയിരുന്നു. ശ്രേയസാണ് പഞ്ചാബിന്റെ പുതിയ ക്യാപ്റ്റന്‍.
രണ്ട് സീസണുകളായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച ശേഷമാണ് ഈ സീസണില്‍ രഹാനെ വീണ്ടും കൊല്‍ക്കത്ത ടീമിലേക്ക് മടങ്ങി എത്തിയത്. 2022 സീസണില്‍ കെകെആറില്‍ അംഗമായിരുന്നു രഹാനെ.
2018, 19 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് രഹാനെയായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന്റെ നായകനായ രഹാനെ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.