ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം, ബം​ഗ്ലാ​ദേ​ശി​നെ​ തകർത്തത് 6 വി​ക്ക​റ്റിന്

New Update
2679561-asia-cup-lanka

ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ജ​യി​ച്ച​ത്.

Advertisment

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 പ​ന്ത് ബാ​ക്കി ശ്രീ​ല​ങ്ക മ​റി​ക​ട​ന്നു. പാ​തും നി​സം​ഗ​യു​ടെ​യും കാ​മി​ൽ മി​ഷാ​ര​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക ത​ക​ർ​പ്പ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

നി​സം​ഗ 50 റ​ൺ​സും മി​ഷാ​ര 46 റ​ൺ​സും എ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മ​ഹെ​ദി ഹ​സ​ൻ ര​ണ്ട് വി​ക്ക​റ്റും മു​ഷ്താ​ഫി​ഷു​ർ റ​ഹ്മാ​നും ത​ൻ​സിം ഹ​സ​ൻ സാ​ക്കി​ബും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 42 റ​ൺ​സെ​ടു​ത്ത ഷ​മീം ഹൊ​സെ​യ്ന്‍റെ​യും 41 റ​ൺ​സെ​ടു​ത്ത ജാ​ക്കെ​ർ അ​ലി​യു​ടെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് 139 റ​ൺ​സ് എ​ടു​ത്ത​ത്. നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് 28 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി വാ​നി​ന്ദു ഹ​സ​ര​ങ്ക ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. നു​വാ​ൻ തു​ഷാ​ര​യും ദു​ഷ്മാ​ന്ത ച​മീ​ര​യും ഓ​രെ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Advertisment