New Update
/sathyam/media/media_files/2025/09/14/ind-pak-2025-09-14-22-08-49.jpg)
ദുബായ്: ഏഷ്യാ കപ്പ് ടി20യിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഗംഭീര വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങിൽ ഇന്ത്യ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
Advertisment
ഇന്ത്യയുടെ വിജയത്തിന് തുടക്കം കുറിച്ചത് അഭിഷേക് ശർമ്മയുടെ തീപാറുന്ന ബാറ്റിങാണ്. ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിൽ തന്നെ ഫോറും സിക്‌സും അടിച്ച് താരം കളം ചൂടാക്കി. 13 പന്തിൽ 31 റൺസ് നേടി.
തുടർന്ന് തിലക് വർമ്മ (31) – സൂര്യകുമാർ യാദവ് (37) സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലേക്ക് എത്തിച്ചു. ശിവം ദുബെ 10 റൺസുമായി പുറത്താകാതെ നിന്നു.
പാകിസ്ഥാന്റെ നിരാശാജനക ബാറ്റിങിൽ ആർക്കും നിലകൊള്ളാനായില്ല. ഇന്ത്യയുടെ ബൗളർമാർ തുടക്കം മുതൽ സമ്മർദ്ദം ചെലുത്തിയതോടെ പാക് ബാറ്റിംഗ് നിര തകർന്നടിഞ്ഞു.