/sathyam/media/media_files/2025/09/26/asiacup26-9-25-2025-09-26-00-21-28.webp)
ദു​ബാ​യി: ഏ​ഷ്യ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ. ബം​ഗ്ലാ​ദേ​ശി​നെ 15 റ​ണ്‍​സി​ന് തോ​ൽ​പി​ച്ചാ​ണ് കി​രീ​ട​പോ​രാ​ട്ട​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്കൊ​പ്പം പാ​ക്കി​സ്ഥാ​നും എ​ത്തി​യ​ത്. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ 135-8, ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ല്‍ 124-9.
ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ136 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ബം​ഗ്ലാ​ദേ​ശ് 18 ഓ​വ​റി​ൽ 112 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. 25 പ​ന്തി​ല്‍ 20 റ​ണ്‍​സെ​ടു​ത്ത ഷ​മീം ഹൊ​സൈ​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സൈ​ഫ് ഹ​സ​ന്‍ 18 റ​ണ്‍​സെു​ത്ത​പ്പോ​ള്‍ നൂ​റു​ല്‍ ഹ​സ​ന്‍ 16 റ​ണ്‍​സെ​ടു​ത്തു.
വാ​ല​റ്റ​ത്ത് റി​ഷാ​ദ് ഹൊ​സൈ​ന്‍ 10 പ​ന്തി​ൽ 16 റ​ണ്‍​സു​മാ​യി പൊ​രു​തി​യെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍റെ ജ​യം ത​ട​യാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും ഹാ​രി​സ് റൗ​ഫും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും സ​യ്യിം അ​യൂ​ബ് ര​ണ്ട് വി​ക്ക​റ്റു​മെ​ടു​ത്തു.
ഫൈ​ന​ൽ മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഏ​ഷ്യാ ക​പ്പ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.