ഏഷ്യ കപ്പ് ഫൈനലിൽ വിവാദം: പാകിസ്ഥാൻ താരം ഹാരിസ് റൗഫ് കാട്ടിയ 'പ്ലെയിൻ ക്രാഷ്' ആംഗ്യത്തിന് മറുപടിയുമായി ബുമ്ര. സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തം, ഐസിസി അന്വേഷണം ആരംഭിച്ചു - വീഡിയോ

New Update
new-project---2025-09-28t214417-254-jpg-1759076070615_1759076071085-600x338

കൊളംബോ: ഏഷ്യ കപ്പ് 2025 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിനിടെ നടന്ന ആംഗ്യ വിവാദം കായികലോകത്ത് വലിയ ചർച്ചയ്ക്ക് കാരണമായി. 

Advertisment

പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്, ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ “6-0” എന്ന ആംഗ്യവും തുടർന്ന് പ്ലെയിൻ ക്രാഷ് സൂചിപ്പിക്കുന്ന ആംഗ്യവും കാട്ടുകയായിരുന്നു.

ഈ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ആരാധകർ ശക്തമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

മത്സരത്തിന്റെ തുടർഘട്ടത്തിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്രാ റൗഫിന്റെ വിക്കറ്റ് വീഴ്ത്തിയതിനു ശേഷം സമാനമായ പ്ലെയിൻ ക്രാഷ് ആംഗ്യം കാട്ടി മറുപടി നൽകി. 

ഇതോടെ സംഭവം കൂടുതൽ ചൂടുപിടിച്ചു. സമൂഹമാധ്യമങ്ങളിലുടനീളം ഇരുവരുടെയും പ്രവർത്തനം വ്യാപകമായ ചര്‍ച്ചയായി മാറി. കായികമൈതാനത്ത് ഇത്തരം ആംഗ്യങ്ങൾ സ്പോർട്സ്മാൻസ്പിരിറ്റിനോട് വിരോധമാണെന്ന അഭിപ്രായം വ്യാപകമായി ഉയർന്നു.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സംഭവം സംബന്ധിച്ച് വിശദീകരണം തേടിയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മത്സരത്തിന്റെ ശോഭകെടുത്തുമെന്ന് ഐസിസി വ്യക്തമാക്കി. മുൻകാലങ്ങളിലും സമാനമായ പ്രവൃത്തികൾക്ക് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പി.സി.ബിയും വിഷയത്തിൽ ശ്രദ്ധ ചെലുത്തി താരങ്ങൾക്ക് നിർദേശങ്ങൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ. കായികമത്സരങ്ങൾ സൗഹൃദവും പരസ്പര ബഹുമാനവുമാണ് പ്രമേയമാക്കേണ്ടതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Advertisment