New Update
/sathyam/media/media_files/2025/12/19/2754117-under-19-2025-12-19-20-23-27.jpg)
ദുബായ്: അണ്ടർ 19 ഏഷ്യ കപ്പിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യൻ കൗമാരപ്പട ഫൈനലിൽ. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.
Advertisment
മറുപടി ബാറ്റിങ്ങിൽ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 139 റൺസെടുത്തു. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.
മലയാളി താരം ആരോൺ ജോർജിന്‍റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആരോൺ 49 പന്തിൽ 58 റൺസും മൽഹോത്ര 45 പന്തിൽ 61 റൺസെടുത്തും പുറത്താകാതെ നിന്നു.
ഓപ്പണർമാരായ ആയുഷ് മാത്രെയും (എട്ടു പന്തിൽ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തിൽ ഒമ്പത്) വേഗത്തിൽ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റിൽ ആരോണും മൽഹോത്രയും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. ടൂർണമെന്‍റിൽ ആരോണിന്‍റെ മൂന്നാം അർധ സെഞ്ച്വറിയാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us