ഏഷ്യാകപ്പ് 2023; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു പുറത്ത്

നടുവേദനയില്‍ നിന്ന് കരകയറിയ പേസര്‍ പ്രസീദ് കൃഷ്ണ 2022 ഓഗസ്റ്റിനു ശേഷം ആദ്യമായി ഏകദിന ടീമില്‍ തിരിച്ചെത്തി

New Update
asia

ഡല്‍ഹി: ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ്മ നയിക്കും.  ഡല്‍ഹിയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും പരിക്കില്‍ നിന്ന് മുക്തരായി ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ സംസാര വിഷയം. ഒരിടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ഏകദിന ടീമില്‍ തിരിച്ചെത്തി. ഏകദിനങ്ങളില്‍ വേണ്ടത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സൂര്യകുമാര്‍ യാദവ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

Advertisment

നടുവേദനയില്‍ നിന്ന് കരകയറിയ പേസര്‍ പ്രസീദ് കൃഷ്ണ 2022 ഓഗസ്റ്റിനു ശേഷം ആദ്യമായി ഏകദിന ടീമില്‍ തിരിച്ചെത്തി. പ്രതീക്ഷിച്ചതുപോലെ, തന്റെ കന്നി ടി20 ഐ പരമ്പരയിലെ വീരോചിതമായ പ്രകടനത്തിന് ശേഷം ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത തിലക് വര്‍മ്മയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പ് ടീമിന് സമാനമായിരിക്കും ലോകകപ്പ് ടീമെന്നും ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 5 വരെ സമയമുണ്ടെന്നും അജിത് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു. അതേസമയം മുന്‍നിര താരങ്ങള്‍ തിരിച്ചെത്തിയതോടെ സഞ്ജു സാംസണെ ബാക്കപ്പ് താരമായാണ് ഉള്‍പ്പെടുത്തിയത്. യൂസ്വേന്ദ്ര ചാഹലിനും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. 

2023 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

Advertisment