ഏഷ്യാകപ്പിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് ജയം

New Update
SRI-BAN.webp

കാൻഡി: ഏഷ്യാകപ്പിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് ജയം. ബംഗ്ലദേശ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 11 ഓവർ ബാക്കി നിൽക്കെ ലങ്ക മറികടന്നു.

Advertisment

ചരിത് അസലങ്ക (62*), സധീര സമരവിക്രമ (54) എന്നിവരുടെ അർധ സെഞ്ചറികളാണ് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ബംഗ്ലദേശിനായി ഷാക്കിബ് അൽ ഹസൻ 2 വിക്കറ്റ് നേടി. സ്കോർ ബംഗ്ലദേശ് 42.4 ഓവറിൽ 164. ശ്രീലങ്ക 39 ഓവറിൽ 5ന് 165.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിനിറങ്ങിയ ബംഗ്ലദേശ് നിരയെ ശ്രീലങ്ക എറിഞ്ഞൊതുക്കി. 89 റൺസെടുത്ത നജ്മുൽ ഷാന്റോയുടെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 150 കടത്തിയത്.  ശ്രീലങ്കയ്ക്കായി മതീഷ പതിരണ 7.4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Advertisment