/sathyam/media/media_files/2025/10/07/australia_team071025-2025-10-07-15-43-34.webp)
സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ൾ​ക്കു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ഓ​സീ​സ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ് ബൗ​ള​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ഏ​ക​ദി​ന ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.
നേ​ര​ത്തെ ട്വ​ന്‍റി20 ഫോ​ർ​മാ​റ്റി​ൽ നി​ന്ന് സൂ​പ്പ​ർ​താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച മാ​ത്യു റെ​ൻ​ഷാ​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.
മാ​റ്റ് ഷോ​ർ​ട്ട്, മി​ച്ച​ൽ ഓ​വ​ൻ എ​ന്നി​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മാ​ർ​ന​സ് ല​ബു​ഷെ​യ്​ൻ, ഷോ​ൺ ആ​ബ​ട്ട്, ആ​രോ​ൺ ഹാ​ർ​ഡി, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.
പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ മു​ൻ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​നും തി​രി​ച്ചെ​ത്താ​നാ​യി​ല്ല. കൈ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ ഓ​ൾ​റൗ​ണ്ട​ർ ഗ്ലെ​ൻ മാ​ക്സ്​വെ​ല്ലി​നും പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും.
ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ൽ മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​ക്ടോ​ബ​ർ 19ന് ​പെ​ർ​ത്തി​ലാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ഈ ​പ​ര​മ്പ​ര​ക​ൾ​ക്കാ​യി ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഓ​സ്ട്രേ​ലി​യ​ൻ ഏ​ക​ദി​ന ടീം: ​മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), സേ​വ്യ​ർ ബാ​ർ​ട്ട്​ലെ​റ്റ്, അ​ല​ക്​സ് ക്യാ​രി, കൂ​പ്പ​ർ കോ​ണോ​ലി, ബെ​ൻ ഡ്വാ​ർ​ഷൂ​യി​സ്, ന​ഥാ​ൻ എ​ല്ലി​സ്, കാ​മ​റൂ​ൺ ഗ്രീ​ൻ, ജോ​ഷ് ഹേ​സി​ൽ​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, മി​ച്ച​ൽ ഓ​വ​ൻ, മാ​ത്യു റെ​ൻ​ഷാ, മാ​ത്യു ഷോ​ർ​ട്ട്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ.