New Update
/sathyam/media/media_files/2026/01/08/aus-winn-2026-01-08-15-30-47.jpg)
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് തോൽവി. സിഡ്നിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റിന് ജയം നേടി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 4–1ന് ഓസ്ട്രേലിയ സ്വന്തമാക്കി.
Advertisment
അവസാന ദിനം എട്ടിന് 302 റൺസിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റൺസിന് പുറത്തായി. തുടർന്ന് 160 റൺസിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് കളിയിലെ താരമായി. അഞ്ച് ടെസ്റ്റുകളിൽ 31 വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്ക് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us