/sathyam/media/media_files/2026/01/13/t20world-cup-2026-01-13-20-26-41.jpg)
ദുബായ്: ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗ്ലാദേശ് ടീം. തീരുമാനം പുനപരിശോധിക്കണമെന്ന ഐസിസിയുടെ ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തള്ളി.
സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കില്ലെന്നും മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബി.സി.ബി ആവർത്തിച്ച് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന ഐസിസിയുടെ വിലയിരുത്തലിനെ തുടർന്ന് മത്സരക്രമത്തിൽ മാറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിൽ പറയത്തക്ക പ്രശ്നങ്ങളില്ലെന്നും ഈ സാഹചര്യത്തിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നുമാണ് ഐ.സി.സി തീരുമാനം.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്നും രാജ്യത്തിനു പുറത്തേക്ക് മത്സരങ്ങൾ മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്.
സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് ഭീഷണിയുള്ളതായി ഒന്നും കണ്ടെത്താനായില്ലെന്ന് ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us