Advertisment

ചാ​മ്പ്യൻ​സ് ട്രോ​ഫി​ക്കാ​യി ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലേ​യ്ക്കി​ല്ല; ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ ദു​ബാ​യി​ലോ ശ്രീ​ല​ങ്ക​യി​ലോ നടത്തണമെന്ന ആവശ്യവുമായി ബി​സി​സി​ഐ

New Update
B

മും​ബൈ: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്കി​ല്ലെന്ന് റിപ്പോർട്ടുകൾ. 2025 ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഏ​ഷ്യ ക​പ്പ് ന​ട​ത്തി​യ​തു പൊ​ലെ ഹൈ​ബ്രി​ഡ് ആ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം.

Advertisment

ദു​ബാ​യി​ലോ ശ്രീ​ല​ങ്ക​യി​ലോ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ബി​സി​സി​ഐ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലി​നോ​ട് (ഐ​സി​സി) ആ​വ​ശ്യ​പ്പെ​ടും. നേ​ര​ത്തെ പാ​ക്കി​സ്ഥാ​ൻ ഏ​ഷ്യാ ക​പ്പി​ന് ആ​തി​ഥ്യം വ​ഹി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ ശ്രീ​ല​ങ്ക​യി​ൽ ആ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഈ ​മാ​തൃ​ക​യി​ൽ ന​ട​ത്തു​ന്ന​തി​നെ പാ​ക്കി​സ്ഥാ​ൻ എ​തി​ർ​ത്തേ​യ്ക്കും. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ചി​രു​ന്നി​ല്ല. 2012ൽ ​പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

 

Advertisment