New Update
/sathyam/media/post_attachments/aec2i6bg4Xgx324OC0oo.jpg)
മുംബൈ: ജനകീയമായ ട്വന്റി 20 ക്രിക്കറ്റ് ഫോർമാറ്റിന് പിന്നാലെ ടി 10 വരുന്നു. 10 ഓവർ വീതമുള്ള ടി 10 ലീഗുകൾ വിവിധ രാജ്യങ്ങളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ സ്വീകാര്യത ബി.സി.സി.ഐ മുതലക്കാനുള്ള തയാറെടുപ്പിലാണെന്നാണ് സൂചന. ടി10 ലീഗ് തുടങ്ങാൻ ബി.സി.സി.ഐ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Advertisment
അടുത്ത വര്‍ഷം ഐ.പി.എല്ലിന് മുന്നോടിയായി ടി10 ലീഗ് നടത്താനുള്ള പദ്ധതികളാണ് ബി.സി.സി.ഐ ആസൂത്രണം ചെയ്യുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ടി10 ലീഗിനായി പുതിയ ടീമുകളെ ക്ഷണിക്കണോ അതോ നിലവിലെ ഐ.പി.എല്‍ ടീമുകളെ ടി10 ലീഗില്‍ കളിപ്പിച്ചാല്‍ മതിയോ എന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us