Advertisment

ബുംറ ബൗൾ ചെയ്തില്ല. ഇന്ത്യക്ക് ബോർഡർ ഗവാസ്കർ ട്രോഫി നഷ്ടമായി. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

ക്യാപ്റ്റന്‍ ബുമ്രക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സില്‍ ബുമ്ര പന്ത് എറിഞ്ഞില്ല.

New Update
No Bumrah, no joy: India surrender Border Gavaskar Trophy after 10 years in Sydney

ഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്ക്. ഇന്ന് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു. ഇന്ന് ആദ്യ സെഷനില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 157 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 

Advertisment

ഇതോടെ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ 162 റണ്‍സ് എന്ന വിജയ ലക്ഷ്യം ലഭിച്ചു. അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ചെയ്സ് ചെയ്തു. ഇതോടെ പരമ്പര അവര്‍ 3-1ന് സ്വന്തമാക്കി. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷയും ഇതോടെ അവസാനിച്ചു


ക്യാപ്റ്റന്‍ ബുമ്രക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സില്‍ ബുമ്ര പന്ത് എറിഞ്ഞില്ല. ഇതോടെ ഇന്ത്യ സിറാജിനെയും പ്രസീദ് കൃഷ്ണയെയും ഏറെ ആശ്രയിക്കേണ്ടി വന്നു. 

22 റണ്‍സ് എടുത്ത കോണ്‍സ്റ്റാസ്, 6 റണ്‍സ് എടുത്ത ലബുഷാനെ 4 റണ്‍സ് എടുത്ത സ്മിത്ത് എന്നിവരെ പ്രസീദ് കൃഷ്ണ പുറത്താക്കി. 41 റണ്‍സ് എടുത്ത ഖവാജയെ സിറാജും പുറത്താക്കി.

 

Advertisment