റാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം കിവീസ് 46.1 ഓവറിൽ മറികടന്നു.
സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെ (112) ഇന്നിങ്സാണ് ന്യൂസിലൻഡിന്റെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാഥം (55) അർധ സെഞ്ച്വറി നേടി.
നിർണായകമായ നാല് ബംഗ്ലാ വിക്കറ്റുകൾ പിഴുത കിവീസ് ബൗളർ മൈക്കൽ ബ്രേസ്വെലാണ് കളിയിലെ താരം. സ്കോർ: ബംഗ്ലാദേശ് - 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236, ന്യൂസിലൻഡ് - 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240.
ന്യൂസിലൻഡിന്റെ ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽനിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ന്യൂസിലൻഡിനൊപ്പം രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യയും സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു.
പാകിസ്താനും ബംഗ്ലാദേശും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഏത് ടീം ജയിച്ചാലും രണ്ട് പോയിന്റ് മാത്രമാണ് നേടാനാകുക. ഇന്ത്യക്കും കിവീസിനും നിലവിൽ നാല് വീതം പോയിന്റുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിക്കും.