ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസ് എടുത്തത്.
ഡാരൽ മിച്ചലിന്റെയും മൈക്കിൽ ബ്രെയ്സ്വെല്ലിന്റെയും രച്ചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ കിവീസ് എടുത്തത്.
63 റൺസെടുത്ത മിച്ചലാണ് ടോപ്സ്കോറർ. 101 പന്തിൽ മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗസ്.